ad

Ticker

6/recent/ticker-posts

കടുവയെ പിടികൂടാൻ കെണിയൊരുക്കി വനപാലകർ കാത്തിരിക്കുമ്പോളും വളർത്തു മൃഗങ്ങളെ കൊന്നു തിന്ന് കടുവയുടെ നരനായാട്ട് തുടരുന്നു.


വയനാട്ടിൽ അക്രമകാരിയായ കടുവയെ പിടികൂടാൻ കെണിയൊരുക്കി വനപാലകർ കാത്തിരിക്കുമ്പോളും വളർത്തു മൃഗങ്ങളെ കൊന്നു തിന്ന്  കടുവ.

ഇന്ന് വെളുപ്പിന്   പയ്യംമ്പള്ളി പടമല പാറേക്കാട്ട് അന്നക്കുട്ടിയുടെ ആടിനെയാണ് കുട്ടിൽ കയറി കൊന്നത്.
കാട്ടിക്കുളം  ചേറൂറിൽ  കടുവക്കായ് കുട് വെച്ച പേദേശത്തിന് 2കി മീ ദൂരം മാറിയാണ് ഇന്ന് കടുവ യാക്രമണം ഉണ്ടായത്
ഇന്നലെ മാനന്തവാടി  
സി ഐ  അബ്ദുൽ കരീമിൻ്റെ നേത്രത്വത്തിൽ പോലീസ് ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുകയും  മാനന്തവാടി സബ് കളക്ടർപ്രദേശത്ത്  144 പ്രഖ്യാപിക്കുകയും ചെയതിരുന്നു.
അതിനിടെ ഒന്നിലധികം കടുവകൾ ( പദേശത്ത് ഉള്ളതായ്  നാട്ടുകാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
നാട്ടുകാരുടെ  ദൃഷ്ടിയിൽ പ്പെട്ട കടു കളിൽ  വലിപ്പവ്യത്യാസം  കണ്ടെത്തി യതാണ് ഇങ്ങനെ ഒരു സംശയം ഉടലെടുക്കാൻ കാരണം
സൗത്ത് വയനാട്  DFO   ഷജ്ന അബ്ദുൽ ഖരീമിൻ്റെ നേതൃത്വത്തിൽ വനം വന്യജീവി വകുപ്പ് ഒഫീസർ  അരുൺ സക്കറിയയുടെ കീഴിലാണ് കടുവയെ കൂട്ടിലാക്കാൻ  തീവ്രയജ്ഞം നടക്കുന്നത്.
കഴിഞ്ഞ ദിവസം  കടുവ ആക്രമിച്ചു കൊന്ന മൂരിക്കിടാവുമായ്  നാട്ടുകാർ മാനന്തവാടി  മൈസൂർ ദേശീയപാത ഉപരോധിക്കുകയും പിന്നീട് സമരം  വനവകുപ്പ് ഓഫിസിന് മുൻപിലെക്ക് മാറ്റുകയും ചെയ്തിരുന്നു. കാട്ടിക്കുളം, ചേറൂർ, പയ്യമ്പള്ളി  നിവാസികൾ  കടുവ യാ ക്രമണ ഭീതിയിലാണ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്.
മഹറുഫ് പനമരം
മലയാളം ടെലിവിഷൻ
വയനാട്


Post a Comment

0 Comments