അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് പ്രതി. ഗുജറാത്തിലെ സൂറത്തിലാണ് 27 കാരനായ പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. സ്‌പെഷ്യൽ പോക്‌സോ ജഡ്ജി പി. എസ് കല ശിക്ഷ വിധിച്ചതിന് പിന്നാലെ കുറ്റവാളി സുജിത് സാകേത് ജഡ്ജിക്ക് നേരെ ചെരിപ്പ് എറിയുകയായിരുന്നു. പാദരക്ഷകൾ ലക്ഷ്യം തെറ്റി സാക്ഷിക്കൂടിന് സമീപം വീണു.
ചോക്ലേറ്റ് നൽകി പെൺകുട്ടിയെ വശീകരിച്ച ശേഷമായിരുന്നു ബലാത്സംഗം. ഈ കേസിലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ പ്രഖ്യാപനത്തിന് ശേഷം അരിശം കൊണ്ട പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിയുകയാണ് ഉണ്ടായതെന്ന് അഭിഭാഷകർ പറയുന്നു. പ്രോസിക്യൂഷൻ വിസ്തരിച്ച 29 സാക്ഷികളുടെ മൊഴിയാണ് കോടതി പരിഗണിച്ചത്.

0 Comments