ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യം , മേഘങ്ങളിലേക്ക് കയറിയ ഹെലികോപ്റ്റർ കാണാതാകുന്നു, വീണു എന്ന് വീഡിയോ ഷൂട്ട് ചെയ്തവർ.
സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന് തൊട്ടുമുമ്പ് പകർത്തിയ വീഡിയോ പുറത്ത്.
ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ ശബ്ദം കേൾക്കാം.

0 Comments