ad

Ticker

6/recent/ticker-posts

മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തി.

 


ബ്ലോക്ക് പഞ്ചായത്തുകള്ക്ക് സ്വതന്ത്രമായി പ്രവര്ത്തിക്കാന്അവസരം നല്കാതെ അധികാരങ്ങള്കവര്ന്നെടുത്തും ഫണ്ടുകള്വെട്ടിക്കുറച്ചും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സംസ്ഥാന സര്ക്കാര്നടപടിക്കെതിരെ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്മലപ്പുറം കലക്ട്രേറ്റിന് മുന്നില്സമരം നടത്തി. സമരം മുസ്ലിം ലീഗ് ജില്ലാ ജന: സിക്രട്ടരി അഡ്വ. യു. . ലത്തീഫ് എം എല് ഉദ്ഘാടനം ചെയ്തു.


ഉദ്യോഗസ്ഥരുടെ ഒഴിവുകള്നികത്തുക, ഉദ്യോഗസ്ഥരെ അനാവശ്യമായി സ്ഥലം മാറ്റുന്ന നടപടി നിര്ത്തുക, പദ്ധതി നിര്വഹണത്തിന് തടസ്സമാവും വിധമുള്ള സര്ക്കാര്ഇടപെടല്ഒഴിവാക്കുക, ജനോപകാരപ്രദമായ ഏത് പദ്ധതി നടപ്പിലാക്കാനും സര്ക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന നിയമം പിന്വലിക്കുക, ജനറല്പര്പ്പസ്സ് ഗ്രാന്റ് വര്ദ്ധിപ്പിക്കുക, കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി ചിലവഴിച്ച ലക്ഷക്കണക്കിന് രൂപ സര്ക്കാര്തിരിച്ച് നല്കുക, അധികാരങ്ങള്കവര്ന്നെടുക്കുന്ന പ്രത്യേക മിഷനുകളുടെ പ്രവര്ത്തനം അവസാനിക്കുക, വിദ്യാഭ്യാസ മേഖലയില്പദ്ധതികള്തയ്യാറാക്കാന്കഴിയുംവിധം യു പി സ്കൂളുകള്‍  ബ്ലോക്ക് പഞ്ചായത്തിന് കൈമാറുക, സര്ക്കാര്പരിപാടികളെല്ലാം ബ്ലോക്കിന്റെ തലയില്കെട്ടിവെച്ച് ബ്ലോക്ക് പഞ്ചായത്തിനെ പഴയ കാലത്തെ വികസന ഏജന്സിയാക്കി മാറ്റാതിരിക്കുക, പദ്ധതികള്ക്ക് യഥാസമയം അനുമതി നല്കാതെ താമസിപ്പിച്ച് പ്രതിസന്ധിയുണ്ടാക്കുന്ന ഉദ്യോഗസ്ഥ നടപടിക്ക് പരിഹാരമുണ്ടാക്കുക, തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്ഉന്നയിച്ചാണ് സമരം നടത്തിയത്.  

Post a Comment

0 Comments