ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വനത്തിൽ ചാരായം വാറ്റിയയാൾ എക്സൈസ് പിടിയിൽ. 280 ലിറ്റർ വാഷും, 16 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടികൂടി. നിലമ്പൂരിലാണ് സംഭവം.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ M ഹരികൃഷ്ണനും സംഘവും പുള്ളിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേർന്ന വനത്തിൽ നടത്തിയ പരിശോധനയിലാണ് വെട്ടേക്കോട് തോംമ്പട്ടി വീട്ടിൽ രഘു പിടിയിലായത്. കൂടേയുണ്ടായിരുന്ന കൊച്ചുപുരക്കൽ ഷിബു ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതാക്കിയതായി നിലമ്പൂർ റേഞ്ചിൻ്റെ കൂടി ചുമതയുള്ള കാളികാവ് എക്സൈസ് ഇൻസ്പെക്ടർ MO വിനോദ് പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതി റിമാൻ്റ് ചെയ്തു.

0 Comments