ഗോവയിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന 2 പേർ പരുക്കേറ്റ് ചികിത്സയിലാണ്.

0 Comments