വര്ഷങ്ങളോളം രാജ്യാതിർത്തിയിൽ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്ത് തിരികെയെത്തിയ സൈനികന് ജന്മനാട് നൽകിയത് അവേശ്വജ്ജ്വലമായ സ്വീകരണം. ഭാരതമാതാവിനെ കാക്കുവാൻ പോയി തിരികെ വന്ന ഫൈസൽ ബാബുയെന്ന മകനെ ജനം സ്വീകരിക്കുന്ന രംഗം കണ്ട് ആമിന എന്ന മാതാവ് അഭിമാനത്തോടെ നിന്നു, മലപ്പുറം മാവണ്ടിയൂരിൽ നിന്നാണ് ഈ രാജ്യ സ്നേഹം നിറഞ്ഞ കാഴ്ച.
എടയൂർ മാവണ്ടിയൂർ സ്വദേശി പുതുക്കുടി സൈദാലിക്കുട്ടി ആമിന ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളാണ് ഫൈസൽ ബാബു , ജമ്മുകാശ്മീരിലെ പുൽവാമ ബാരാമുള്ള ആസാം ജാർഖണ്ഡ് കോയമ്പത്തൂർ എന്നിവിടങ്ങളിൽ ജോലി ചെയ്ത ഫൈസൽ ബാബു ത്രിപുരയിലെ അഗർത്തലയിൽ നിന്നാണ് സർവീസിൽ നിന്ന് വിരമിച്ച് നാട്ടിൽ എത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് നാട്ടുകാർ ഫൈസലിനായി ഒരുക്കി വെച്ചത്, കുട്ടികലും സ്ത്രീകളും തുടങ്ങി വയോജങ്ങൾ വരെ ഈ പട്ടാളക്കാരനെ വരവേൽക്കാൻ വഴിയരികിൽ ഓടിയെത്തി, മാസ് സാംസ്കാരിക സമിതിയാണ് ഈ സ്വീകരണത്തിന് മുൻകൈ എടുത്തത്, കരിമരുന്നു0 ബാൻഡ് മേളവും തോരണവും ബലൂണുകളും എന്നുവേണ്ട വിരമിച്ച് എത്തുന്ന സൈനികന് ഇതിലേറെ അഭിമാനിക്കാൻ എന്ത് വേണം.തിണ്ടലം കൂരിയാൽ ജങ്ഷനിൽ നിന്നും ഫൈസൽ ബാബുവിന്റെ മാവണ്ടിയൂരിലേക്ക് വീട്ടിലേക്കായിരുന്നു സ്വീകരണം, .20 01 ലാണ് ഫൈസൽ CRPFൽ ചേർന്നത്. അധ്യാപികയായ സെലീനയാണ് ഭാര്യ , ഫർസീൻ അഹമ്മദ് ഫാത്തിമ ഫഹ്മി എന്നിവർ മക്കളാണ്. ഏതായാലും സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് ആവേശം പകരും വിധമായിരുന്നു ഫൈസൽ ബാബുവെന്ന സൈനികന് ലഭിച്ച വരവേൽപ്പ്.

0 Comments