പുതുച്ചേരി: കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥിനി പുതുച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴിതാഴം ആർസി സൈനുദ്ദീന്റെ മകൾ ഫാത്തിമ സൈൻസ്(20) ആണ് മരിച്ചത്. ഫറോക്ക് കോളേജിൽ പഠിക്കുന്ന ഫാത്തിമ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പിജിക്ക് ചേരാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് പോയതായിരുന്നു.. സ്കൂട്ടറിൽ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ദുബൈയിലുള്ള സൈനുദ്ധീൻ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

0 Comments