ad

Ticker

6/recent/ticker-posts

കണ്ണൂര്‍ കേരള ദിനേശ് സഹകരണ സംഘത്തിന്റെ വിപണന മേള മലപ്പുറത്ത് ആരംഭിച്ചു.


 ദിനേശ് ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദശ്യത്തോടെ  കണ്ണൂര്‍ കേരള ദിനേശ്  സഹകരണ സംഘത്തിന്റെ വിപണന മേള മലപ്പുറത്ത് ആരംഭിച്ചു.  മലപ്പുറം പ്രസ് ക്ലബ്ബ ഹാളില്‍ മേളയുടെ ഉദ്ഘാടനം പി ഉബൈദുളള എം എല്‍  എ നിര്‍വ്വഹിച്ചു.

കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി പി അനില്‍ ആദ്യ വില്‍പ്പന നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ പി എം റിയാസ് ഏറ്റുവാങ്ങി. മാര്‍ക്കറ്റിംഗ് മാനേജര്‍ എം സന്തോഷ്, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് കെ വിനോദ് എന്നിവര്ഡ സംസാരിച്ചു. തേങ്ങാപ്പാല്‍, തേങ്ങാ ചിപ്‌സ്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍,ജാം, കറി മസാലകള്‍, കോട്ടണ്‍ ഷര്‍ട്ടുകള്‍, ബെഡ്ഷീറ്റുകള്‍, ഹെയര്‍ ഓയില്‍, കുടകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ്  മേളയില്‍  ഒരുക്കിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങല്‍ക്ക് 10 മുതല്‍ 20 ശതമാനം  വരെ വിലക്കുറവിലാണ് മേളയില്‍ വില്‍പ്പന നടത്തുന്നത്. മേള 25 ന് സമാപിക്കും.

Post a Comment

0 Comments