ad

Ticker

6/recent/ticker-posts

വഖഫ് നിയമനം; മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് വിളംബര റാലി നടത്തി

 


കാടാമ്പുഴ: വഖഫ് നിയമന വിഷയത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ഗൂഢാലോചനക്കെതിരെ ഡിസംബർ 9 ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന വഖഫ് സംരക്ഷണറാലിയുടെ വിളംബമരമായി
മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് വിളംബര ജാഥ നടത്തി.
പിലാത്തറയിൽ നിന്നും ആരംഭിച്ച് കാടാമ്പുഴയിൽ സമാപിച്ച ജാഥയിൽ മുന്നോറോളം പ്രവർത്തകർ പങ്കെടുത്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ ഫൈസൽ കെ.പി , അഡ്വ.എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, സിയാദ് എൻ, ഫഹദ് കരേക്കാട്, സിദ്ദീഖ് കെ.പി, ഷാഹുൽ ഹമീദ് വി.കെ, എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് പി.ടി, പഞ്ചായത്ത് ഭാരവാഹികളായ ജസീൽ എൻ,മുബശീർ സി എന്നിവർ നേതൃത്വം നൽകി. കാടാമ്പുഴ ടൗൺ ജംഗ്ഷനിൽ നടന്ന സമാപന സംഗമം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബൂബക്കർ ത തുറക്കൽ, ട്രഷറർ അബുഹാജി കാലൊടി,ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് മെമ്പർ ഒ.കെ. സുബൈർ, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, യൂത്ത് ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments