ad

Ticker

6/recent/ticker-posts

സ്ത്രീസുരക്ഷയ്ക്കായി തിരൂരിൽ രാത്രിനടത്തം..

തിരൂർ :ഗാർഹികപീഡനത്തിനും സ്ത്രീധനത്തിനുമെതിരെയും സ്ത്രീസുരക്ഷക്കുമായി തിരൂരിൽ വ്യാഴാഴ്ച രാത്രി 'ഓറഞ്ച് ദ വേൾഡ് 'രാത്രി നടത്തം നടത്തി. നഗരസഭ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരൂർ താലൂക്ക് റെസിഡൻസ് അസോസിയേഷന്റെ ss
സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
     നഗരസഭാ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച യാത്ര തിരൂർ പട്ടണത്തിലൂടെ ചുറ്റി താഴെപാലത്ത് സമാപിച്ചു. നഗരസഭാധ്യക്ഷ എ. പി. നസീമ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഒ. സജിത,പത്മിനി ഘോഷ്, വൈ. എം. സി. എ. സെക്രട്ടറി, ഡോ. ലിബി മനോജ്‌, ഡോ. മഞ്ജുഷ, ആർ. വർമ, ഐ. പി. ഷാജിറ എന്നിവർ പ്രസംഘിച്ചു. ഡോ.സുരഭില, കുളങ്ങര സതീദേവി, സി. ടി. റംല, കെ. സരോജാദേവി, പി. ആസിയ,സി. ഡി. എസ്. ചെയർപേഴ്സൺ റെജുല എന്നിവർ നേതൃത്വം നൽകി.
  സമാപനസമ്മേളനത്തിൽ കോ -ഓർഡിനേറ്റർ കെ. കെ റസാഖ് ഹാജി, ഡി. വൈ. എസ്. പി. പി വി. ബെന്നി, എസ് ഐ ജലീൽ കറുത്തേടത്ത്, റെസിഡൻസ് അസോസിയേഷൻ ജില്ലാസെക്രട്ടറി ഉള്ളാട്ടിൽ രവീന്ദ്രൻ, മനോജ്‌, ജോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments