തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത് പാവപ്പെട്ടവൻ്റെ സ്ഥലം കയ്യേറി റോഡ് നിർമ്മിച്ചതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നോട്ടീസ് നൽകി.2004 ൽ മുഹമ്മദ് കുന്നത്ത്ചിറയിൽ എന്ന വ്യക്തിയുടെ ഭൂമി കയ്യേറി അനുവാദം കൂടാതെ പഞ്ചായത്ത് റോഡ് നിർമ്മിച്ചു എന്ന പരാതിയിൽ ഓംബുഡ്സ്മാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. വിഷയം ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി മുൻപാകെ അവതരിപ്പിക്കാനും, ആവശ്യമെങ്കിൽ നഷ്ട പരിഹാരം നൽകാനുമാണ് നോട്ടീസ്.മുഹമ്മദിൻ്റെ നാലര സെൻ്റ് സ്ഥലത്ത് നിന്നും ഒന്നര സെൻ്റ് സ്ഥലം അനുവാദം കൂടാതെ എടുത്ത് റോഡ് നിർമിച്ചു എന്നായിരുന്നു പരാതി

0 Comments