പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച CRPF ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷമാണ് സി.ആര്‍.പി.എഫ്. കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങ് നടന്നത്. ഈ ചടങ്ങ് പൂര്‍ണമായും ഏറ്റെടുത്ത് നടത്തിയത് CRPF. ജവാന്മാരായിരുന്നു. വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് നടത്തി നല്‍കിയതും ജവാന്‍മാര്‍ തന്നെയായിരുന്നു. യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആര്‍.പി.എഫ്. ട്വീറ്റ് ചെയ്തിട്ടുണ്ട്
Brothers for life:
— 🇮🇳CRPF🇮🇳 (@crpfindia) December 14, 2021
As elder brothers, CRPF personnel attended the wedding ceremony of Ct Shailendra Pratap Singh's sister. Ct Sahilendra Pratap Singh of 110 Bn #CRPF made supreme sacrifice on 05/10/20 while valiantly retaliating terrorist attack in Pulwama.#GoneButNotForgotten pic.twitter.com/iuVNsvlsmd
മുതിര്‍ന്ന സഹോദരന്മാര്‍ എന്ന നിലയില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതായി ചിത്രത്തിന് അടുക്കുറുപ്പായി കുറിച്ചു
ചടങ്ങിന് ശേഷം വധുവിനും വരനും സമ്മാനങ്ങളും നല്‍കിയാണ് അവര്‍ മടങ്ങിയത്. ശ്രീനഗറിലെ ദേശീയപാതയ്ക്ക് സമീപം ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് ശൈലേന്ദ്ര പ്രതാപ് സിങ് അടങ്ങുന്ന CRPF ജവാന്മാര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്.

0 Comments