കെ.എസ്.ആർ.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരനായ ടെക്‌നോപാർക്ക് ജീവനക്കാരൻ മരിച്ചു. മലയിൻകീഴ് ശാന്തുംമൂല കോടന്നൂർ രജ്ഞിത്ത് പരമാനന്ദം (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിൽ മലയിൻകീഴ് മലയം ചൂഴാറ്റുകോട്ടയിലായിരുന്നു അപകടം. മലയിൻകീഴിൽനിന്നു തിങ്കളാഴ്ച രാത്രി എട്ടരയോടെ ജോലിക്കായി ടെക്‌നോപാർക്കിലേക്കു പോകുന്നവഴി ചൂഴാറ്റുകോട്ടയിൽ ജലവകുപ്പിന്റെ പമ്പുഹൗസിനു സമീപമാണ് അപകടമുണ്ടായത്. മലയിൻകീഴിൽനിന്ന് പാപ്പനംകോട്ടേക്കു വന്ന കെ.എസ്.ആർ.ടി.സി. ബസാണിടിച്ചത്. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെക്നോപാർക്കിലെ ഗ്രാഫിക്ക് ഡിസൈനറായിരുന്നു. മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു. തുടർന്ന് മാറനല്ലൂർ വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.
ശ്രുതിയാണ് ഭാര്യ. അഖ്നോഷ്, ആരിഷ് എന്നിവർ മക്കളാണ്.

0 Comments