ad

Ticker

6/recent/ticker-posts

കാർ ബുക്ക് ചെയ്യാനെത്തിയപ്പോൾ അപമാനിച്ചു; അരമണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ സെയിൽസ്മാന് മുന്നിലേക്കിട്ട് കർഷകൻ

 ഷോറൂമിലെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും പരിഹസിച്ച ജീവനക്കാരൻ പിടിച്ചത് പുലിവാൽ.  കർണാടകയിലെ തുമകൂരിൽ പൂക്കൾ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും  എസ്​യുവി വാങ്ങാനാണ് ഷോറൂമിലെത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് തമാശക്ക് കാർ നോക്കാൻ വന്നതാവും ഇവരെന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്.



10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ  െകാണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും പറഞ്ഞു. ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ ജീവനക്കാരൻ പെട്ടു.  ഉടൻ കാർ െകാടുക്കാനുള്ള സാങ്കേതിക തടസ്സങ്ങളും ശനിയും ഞായറും അവധി ദിവസമായതിനാലുള്ള പ്രശ്നങ്ങളും ഷോറൂമുകരെ  കുടുക്കി. ഇതോടെ കാർ കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രശ്നം അതിവേഗം കത്തിപ്പടർന്നു. ഒടുവിൽ തിലക് പാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് സമരം അവസാനിപ്പിച്ചത്. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാ മൂലം മാപ്പ് ചോദിക്കണമെന്നും ഇനി താൻ ഈ ഷോറൂമിൽ നിന്നും കാർ വാങ്ങാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയതെന്നും റിപ്പോർട്ടുണ്ട് . ‘. ഒപ്പം വസ്ത്രം നോക്കി വിലയിരുത്തിയാൽ ഇങ്ങനെ ഇരിക്കുമെന്ന് താക്കീത്  കാണാം.

Post a Comment

0 Comments