സോളാർ കേസിലെ വിവാദ പരാമർശത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. സോളാർ ഇടപാടുകളിൽ അഴിമതി നടത്തിയെന്ന പരാമർശത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി . പത്തു ലക്ഷത്തി പതിനായിരം രൂപ ഉമ്മൻ ചാണ്ടിക്ക് മാനനഷ്ടം നൽകണമെന്നാണ് വിധി. വി എസ് അച്യുതാനന്ദനെതിരെ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്.
സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

0 Comments