ad

Ticker

6/recent/ticker-posts

15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു


 കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവ്വഹിച്ചു. മുനിസിപ്പൽ വാക്‌സിനേഷൻ കേന്ദ്രമായ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, ഡി എം ഒ ഡോ രേണുക തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾക്കുള്ള വാക്‌സിനേഷന്റെ ഈ അവസരം മുഴുവൻ കുട്ടികളും പ്രയോജനപ്പെടുത്തണമെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു.

പരിപാടിയിൽ NHN ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനൂപ്,RCH ഡോ ഷിബുലാൽ, വാക്‌സിനേഷൻ ഹെഡ് ഡോ പ്രവീണ, മാസ്സ് മീഡിയ ഓഫീസർ ഡോ പി രാജു, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ അലിഗർ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments