ad

Ticker

6/recent/ticker-posts

മുത്തങ്ങ എക്സൈസ്.ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട ,18.250 കിലോ കഞ്ചാവ് സഹിതം പ്രതിയും ഇന്നോവ കാറും കസ്റ്റഡിയിൽ


 മുത്തങ്ങ എക്സൈസ്.ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട ,18.250 കിലോ കഞ്ചാവ് സഹിതം പ്രതിയും ഇന്നോവ കാറും കസ്റ്റഡിയിൽ

എക്സൈസ് കമ്മിഷണർ അവർകളുടെ ഉത്തര മേഖല സ്‌ക്വഡിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ നിഗീഷ് ആർ ന്റെ നേതൃത്ത്വത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റ്‌ എക്സൈസ് പാർട്ടി നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL06 H 4760 നമ്പർ ഇന്നോവകാറിൽ കടത്തികൊണ്ട് വന്ന 18.250 കിലോ കഞ്ചാവ് സഹിതം മലപുറം ജില്ലയിൽ ഏറനാട് താലൂക്ക് പാണ്ടിക്കാട് വില്ലേജിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ മുഹമ്മദ് മുബഷീർ( 28 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിലായും വാഹനത്തിന്റെ ഉള്ളിലും ഭദ്രമായി അടക്കം ചെയ്ത നിലയിൽ  ഏഴ് പാക്കറ്റ്കളിലായി 18.250 കിലോ കഞ്ചാവ് ആണ് കണ്ടെടുത്തത്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്സ്സൈസ് ഇൻസ്‌പെക്ടർ പികെ.മുഹമ്മദ്‌ ഷഫീഖ് ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ,പ്രെവെൻറ്റീവ് ഓഫീസർമാരായ  പ്രദീപ്കുമാർ,ഷിബുശങ്കർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,ഇ.അഖിൽ ദാസ്,വിനീഷ്,സിടി.ഷംനാസ്എന്നിവരും ചെക്പോസ്റ്റ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രകാശ് പി.എ. സിവിൽ എക്സൈസ് ഓഫീസർ മൻസൂർഅലി  സനൂപ് എം സി എന്നിവർ ഉണ്ടായിരുന്നു പ്രതിയെയും തൊണ്ടിമുതലുകളും, തൊണ്ടി വാഹനവും ബഹു സുൽത്താൻ ബത്തേരി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്

Post a Comment

0 Comments