തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് യുവതി കുടുങ്ങിയത്. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ യുവതി . കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
2500 രൂപ മാത്രമാണ് ജയലളിതയ്ക്ക് ഡോക്ടറാകാൻ ചെലവ് വന്നുള്ളൂ. സെറ്റെതസ്കോപ്പും വെള്ള കോട്ടും വാങ്ങാന് ഈ പണം ചെലവിട്ടത്. ഡോക്ടറായി രോഗിയെ പരിചരിച്ച് പണം തട്ടുകയായിരുന്നു ഉദ്ദേശ്യത്തോടെ ഒരാഴ്ച മുൻപാണ് ഇവ വാങ്ങിയത്.

0 Comments