ad

Ticker

6/recent/ticker-posts

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവുവേട്ട ആംബുലന്‍സില്‍ കടത്തിയ 50 ഓളം കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

 






പെരിന്തല്‍മണ്ണയില്‍  വന്‍ കഞ്ചാവുവേട്ട ആംബുലന്‍സില്‍ കടത്തിയ 50 ഓളം കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്   ആഡംബര കാറുകളിലും ആംബുലന്‍സുകളിലും  മറ്റും രഹസ്യമായി  ഒളിപ്പിച്ച്  വന്‍ തോതില്‍ കഞ്ചാവ്  കേരളത്തിലേക്ക് കടത്തുന്നതായും   ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍  പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ 

 നേതൃത്വത്തില്‍  നടത്തിയ അന്വേഷണത്തില്‍  ഈ സംഘത്തിലെ  ചില കണ്ണികളെ കുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് നടത്തിയ  പരിശോധനയിലാണ് ആംബുലന്‍സ് വാഹനത്തില്‍   രഹസ്യമായി  ഒളിപ്പിച്ച് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക്  കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ  സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40),  മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി  ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെ യാണ്  പെരിന്തല്‍മണ്ണ സി.ഐ.സുനില്‍ പുളിക്കല്‍, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന  സംഘം  അറസ്റ്റ് ചെയ്തത്.....

       

         പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍  വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ്  പ്രതികള്‍ കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്നും പോലീസ്- എക്സൈസ് അതികൃധരുടെ പരിശോധന ഒഴിവാക്കാനാണ് ആംബുലന്‍സ് തിരഞ്ഞെടുത്തതെന്നും പോലീസിനോട് പറഞ്ഞു. കഞ്ചാവിന്‍റെ  ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും  ഡി.വൈ.എസ്.പി. എം.സന്തോഷ്കുമാര്‍ അറിയിച്ചു. ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ CP മുരളീധരന്‍, C.P.സന്തോഷ് , പ്രശാന്ത്, കൃഷ്ണകുമാര്‍ ,മനോജ് കുമാര്‍ , അഭിലാഷ്, ആസിഫ് അലി,ജിയോ ജേക്കബ്, സക്കീര്‍ കുരിക്കള്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ Scpo മുഹമ്മദ് ഫൈസല്‍,ബൈജു, CPO മാരായ  സജീര്‍, കബീര്‍ എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.


Post a Comment

0 Comments