ad

Ticker

6/recent/ticker-posts

വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു






 പാലക്കാട്: വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റിൽ പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൈക്കൂലി. മത്തങ്ങയും ഓറഞ്ചും വരെ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. റെയ്ഡിൽ 67,000 രൂപയും പിടിച്ചെടുത്തു.


ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് എ എം വി ഐ മാരായ ജോർജ്,പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക.


ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് പറഞ്ഞു . ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. 

Post a Comment

0 Comments