ad

Ticker

6/recent/ticker-posts

റോഡ് ആക്സിഡൻന്റെ ആക്ഷൻ ഫോറം തിരൂർ മേഖല കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം : തിരൂർ ,ഒരിറ്റു ശ്രദ്ധ,ഒരുപാടായുസ്സെന്ന റാഫിന്റെ സ്നേഹ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്  എം എൽ എ കുറുക്കോളി മൊയ്തീൻ പറഞ്ഞു 
പോലീസ് , മോട്ടോർ വാഹന ,തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം തിരൂർ മേഖലയിൽ സംഘടിപ്പിച്ച കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. റാഫ് ജില്ല പ്രസിഡണ്ട് എം ടി. തെയ്യാല അധ്യക്ഷനായിരുന്നു. റാഫ് ഐ ഡി കാർഡു വിതരണം ട്രാഫിക് എൻഫോഴ്സ് ഇൻസ്പെക്ടർ ടി കെ കാർത്തികേയനും   ലഘുലേഖ പ്രകാശനം 'മോട്ടോർ വെഹിക്കിൾസ്  ഇൻസ്പെക്ടർ എസ്.  അനസും നിർവ്വഹിച്ചു. റാഫ് സംസ്ഥാനപ്രസിഡണ്ട് ഡോ.കെ എം.അബ്ദു, രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ, കൗൺസിലറും റാഫ് വനിത മേഖല പ്രസിഡണ്ടുമായ ഐ പി.സാജിറ, നഗരസഭ അധ്യക്ഷ എ പി.നസീമ, കെ എസ് ദാസ്', വിജയൻ കൊളത്തായി, സാബിറ ചേളാരി, കെ പി. സമീറ, കെ പി.സമീർ ആരിഫ്, റാഫി തിരൂർ,തുടങ്ങിയവർ സംസാരിച്ചു . ജില്ല സെക്രട്ടറി ഹനീഫ അടിപ്പാട്ട് സ്വാഗതവും .പി .കോയ നന്ദിയും പറഞ്ഞു. കെ.അബ്ദുൽ സലാംപ്രസിഡണ്ടും കെ ടി. ഹുസൈൻ കുട്ടി ജനറൽ സെക്രടറിയും കെപി. ജനാർദ്ദനൻ ട്രഷററുമായി തിരൂർ മേഖല കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

 

Post a Comment

0 Comments