കിളിമാനൂർ∙ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. പുളിമാത്ത് കൊല്ലുവിള അജ്മി മൻസിലിൽ എസ്.എൻ.അൽഫിന (17) ആണ് മരിച്ചത്. സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം ഫാനിൽ തൂങ്ങുകയായിരുന്നു. കിളിമാനൂർ ഗവ.എച്ച്എച്ച്എസിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥിയാണ്.ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പിതാവ് നാസർ ഗൾഫിലാണ്. മാതാവ്:ഷീബ.

0 Comments