കൊല്ലം ശക്തികുളങ്ങര മരിയാലയം ജംക്ഷനില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. . നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് തന്നെ വാനിന്റെ ഡ്രൈവര്‍ മരണപ്പെട്ടു.

0 Comments