മുംബൈ: ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു.. ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതിന് അംഗീകാരമായി. ഇതോടെ 'ടാറ്റ ഐപിഎല്‍' എന്നായിരിക്കും വരും സീസണില്‍ ടൂര്‍ണമെന്‍റ് അറിയപ്പെടുക. 


2018ല്‍ 440 കോടി രൂപയ്‌ക്കാണ് വിവോ ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്‌പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണില്‍ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്‍റെ സ്‌പോണ്‍സര്‍മാര്‍. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.