ad

Ticker

6/recent/ticker-posts

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു.


 തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനാണ് മർദനമേറ്റത്. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏകദേശം അഞ്ചു കിലോമീറ്ററോളം അക്രമി സംഘം മാലിക്കിനെ വാഹനത്തില്‍ കൊണ്ടുപോയി. വാഹനത്തില്‍വെച്ച് ക്രൂരമായ മര്‍ദ്ദനത്തിന് മാലിക് ഇരയായി. പിന്നീട് ആളുമാറിയെന്ന് മനസിലാക്കിയ സംഘം മാലിക്കിനെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു. പോലീസാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്. 

Post a Comment

0 Comments