മലപ്പുറം: കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കൊലപാതക രാഷ്ട്രീയത്തിന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരയായിട്ടുണ്ട്. ഇത്രയും കൂര കൃത്യം ചെയ്തിട്ടും ഇപ്പോഴും സമാധാനത്തിന്റെ വക്താക്കളാണെന്നാണ് വെപ്പ്. ഇടതുപക്ഷത്തെ അക്രമത്തിലൂടെ കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് നീക്കം. എന്നാല്‍ പാര്‍ട്ടി ക്ഷമയോടെ ഇക്കാര്യങ്ങള്‍ നേരിടും. ഇടതുപക്ഷത്തിന്റെ കൈയില്‍ ആയുധമെടുപ്പിക്കാനുള്ള എടുപ്പിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപോകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാടി. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ്, പി ഇല്ല്യാസ്, മുഹമ്മദ് ശരീഫ് സംസാരിച്ചു.

0 Comments