ഒരു ടണ്ണിനു മുകളിൽ തൂക്കമുള്ള രാജമാണിക്യൻ എന്ന പോത്തിൻ്റെ നാലാം ജന്മദിനം ആഘോഷിച്ച് കർഷകൻ. കാളികാവ് തൊടികപ്പുലം നീലേങ്ങാടൻ ബഷീറാണ് കഴിഞ്ഞ നാലു വർഷമായി താൻ ഓമനിച്ചു വളർത്തുന്ന രാജമാണിക്യൻ്റെ പിറന്നാളാഘോഷിച്ചത്.
നാലു വർഷം മുമ്പ് വാണിയംകുളം ചന്തയിൽ നിന്നു വാങ്ങിയ രണ്ടു പോത്തുകളിൽ ഒന്നാണ് രാജമാണിക്യം.
സ്വന്തം മക്കളെക്കാൾ കരുതലും ഭക്ഷണവും നൽകി പോത്തിനെ വളർത്തിയത് ബഷീറിന് വെറുതെയായില്ല. പത്ത് ലക്ഷം രൂപ വരെ പലരും വില പറഞ്ഞെങ്കിലും കൊടുക്കാൻ തോന്നുന്നില്ലന്ന് കർഷകൻ പറയുന്നു
മുറ യിനത്തിൽ പെട്ട പോത്താണിത്. പ്രത്യേക ഭക്ഷണവും വെള്ളവുമാണ് ഇവന് നൽകുന്നത്. തടി ഓവറായി കൂടുന്നതിനാൽ ഇപ്പോൾ ഭക്ഷണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കർഷകനും പോത്തും തമ്മിലുള്ള ഇണക്കവും ബന്ധവും സ്നേഹവും ഇപ്പോൾ നാട്ടുകാർക്ക് ഏറെ കൗതുകമായിരിക്കുകയാണ്.
രാജമാണിക്യൻ്റെ പിറന്നാളാഘോഷം വാർഡ് മെമ്പർ ഷിജിമോൾ കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

0 Comments