ad

Ticker

6/recent/ticker-posts

നിലമ്പൂർ ജില്ലാ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നിലമ്പൂർ കാർണിവെൽ നഗരിയിൽ പരിശോധന നടത്തി,

 


നിലമ്പൂർ ജില്ലാ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നിലമ്പൂർ കാർണിവെൽ നഗരിയിൽ പരിശോധന നടത്തി, ഹെൽത്ത് ഇൻസ്പെക്ടർ പി. അജ്ഞനയുടെ നേത്യത്വത്തിലാണ് മണി കൂറുകൾ നീണ്ടു നിന്ന പരിശോധന നടത്തിയത്, നഗരസഭ കാർണിവെൽ നഗരിയിൽ ഓരേസമയം 150 പേർക്കാണ് പ്രവേശനം നൽകിയിട്ടുള്ളത്, എന്നാൽ വലിയ തിരക്കാണ് കാർണിവെൽ നഗരിയിൽ നിലവിലുള്ളതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി. അഞ്ജന പറഞ്ഞു, കുട്ടികൾ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടക്കുന്നത്, മാസ്ക്ക് വെയ്ക്കാതെ എത്തിയവർക്ക് മാസ്ക്ക് വെയ്ക്കാൻ നിർദ്ദേശം നൽകി, തുറന്ന സ്ഥലത്ത് ഭക്ഷണ വിതരണം നടത്തുന്നതിനെതിരെയും നിർദ്ദേശം നൽകി, നഗരസഭ കാർണിവെൽ നഗരിയിൽ നൽകിയ അനുമതി ലംഘിക്കപ്പെട്ടാൽ ശനിയാഴ്ച്ച തന്നെ കാർണിവെൽ നഗരി അടച്ചു പൂട്ടുമെന്നും അവർ പറഞ്ഞു, വൈകും നേരം 4 മണിക്ക് തന്നെ വലിയ ജനകൂട്ടമാണ് കാർണിവെൽ നഗരിയിൽ എത്തിയത് രാത്രിയോടെ ജനങ്ങൾ കൂടുതൽ എത്താമെന്നും അവർ പറഞ്ഞു, ജില്ലാ മെഡിക്കൽ ഓഫീസർ നഗരസഭാ സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകും, നിലവിൽ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ജനകൂട്ടം എത്തുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെകൽ പറഞ്ഞു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റിയാസ് അലി.വിജയലക്ഷ്മി.ഗിരിഷ്, ജിതിൻ, അച്ചുതൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു

Post a Comment

0 Comments