മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും ഇടയിലാണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവലറാണ് കത്തിയമർന്നത്. അപകടം നടന്നതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

0 Comments