നൂറു ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ വഴിക്കടവ് പോലീസ് അറസ്റ്റിലായി :-വെള്ളക്കട്ട ബിർളാ ക്വർട്ടേഴ്സിന് സമീപം മുരിയൻകണ്ടത്തിൽ സത്യൻ ( 51 വയസ്സ്) നെയാണ് വഴിക്കടവ് പോലീസ് സബ്ബ് ഇൻസ്പെക്ടർ .വേണു . ഒ.കെ . അറസ്റ്റ് ചെയ്തത്. വഴിക്കടവ് പോലീസ് ഇൻപെക്ടർ. പി.അബ്ദുൽ ബഷീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന്റെ പരിസരത്ത് പ്രത്യക്ഷത്തിൽ ആരും കണ്ടുപിടിക്കാത്ത രീതിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.വാഷ് ഇട്ടിരുന്നതിന്റെ സമീപത്തായി ചാരായം വാറ്റുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടയിൽ ആണ് പ്രതി പോലീസ് പിടിയിൽ ആകുന്നത് . ചാരായം വാറ്റുന്നതിനു വേണ്ടിയുള്ള പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളും വാറ്റുന്നതിന് ഉപയോഗിക്കുന്ന ഇല്ലിച്ചട്ടിയും കണ്ടെടുത്തിട്ടുണ്ട്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ. കെ. മനോജ്. പോലീസുകാരായ അബൂബക്കർ നാലകത്ത്, സുനിൽ. കെ, റിയാസ് ചീനി. ഷെരീഫ്.കെ, പ്രശാന്ത് കുമാർ.എസ്. എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

0 Comments