ad

Ticker

6/recent/ticker-posts

സ്‌കൂളുകളിലെ അടുക്കളകള്‍ അടച്ചുപൂട്ടി സമൂഹ അടുക്കള സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക

 


മലപ്പുറം : സ്‌കൂളുകളിലെ അടുക്കളകള്‍ അടച്ചുപൂട്ടി സമൂഹ അടുക്കള സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് ഹോമാഗ്്‌നി ജ്വാല സംഘടിപ്പിച്ചു.  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്രീധരന്‍ തേറമ്പില്‍ മുഖ്യ കാര്‍മികനായി ഒരുക്കിയ അഗ്്‌നിുകുണ്ഡത്തില്‍ നിന്നും തൊഴിലാളികള്‍ അഗ്്‌നി പന്തങ്ങളിലേക്ക് പകര്‍ന്നു.എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്  മുഹമ്മദ് ഷെരീഫ്, ടി കെ ബാലഗോപാല്‍, എ പി അബ്ദുള്ളക്കുട്ടി, എം കെ കമലാക്ഷി,നൂര്‍ജഹാന്‍, ടി ബേബി, സി ടി രാജു സംസാരിച്ചു.

Post a Comment

0 Comments