കണ്ണൂര്‍ പഴയങ്ങാടിയില്‍ കോളേജ് അധ്യാപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യയാണ്(24) മരിച്ചത്. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭവ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതിയ വാണിയം വീട്ടില്‍ ഭാസ്‌കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ഭവ്യ. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

0 Comments