ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം നടത്തി.

 


മലപ്പുറം :
09-02-2021ന് ഉത്തരവായ കേരള ബാങ്കിലെയും മലപ്പുറം ജില്ലാ ബാങ്കിലെയും ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ഫിറ്റ്മെന്റ് ഫോർമുലക്ക് വിരുദ്ധമായി ശമ്പള സ്കയിലുകളും ഇൻക്രിമെന്റുകളും വെട്ടിച്ചുരുക്കിയ നടപടി തിരുത്തുക,മിനിമം ബെനഫിറ്റ് ഉറപ്പാക്കുക കേരളബാങ്കിൽ രണ്ടു വർഷമായി തടഞ്ഞു വെച്ച പ്രമോഷനുകൾ അനുവദിക്കുക,ട്രാൻസ്ഫർ പോളിസി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളബാങ്കിലെയും മലപ്പുറം ജില്ലാ ബാങ്കിലെയും ജീവനക്കാർ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം

20--01-2022ന് സംസ്ഥാന വ്യാപകമായി പണിമുടക്കി.

എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ മലപ്പുറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.


യൂണിയൻ പ്രസിഡന്റ് എ കെ അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി പി കെ മൂസക്കുട്ടി, ഒ പി സമീറലി, ഗിരീഷ് ബാബു തടത്തിൽ പ്രസംഗിച്ചു. ടി രാധാകൃഷ്ണൻ, പി മുഹമ്മദ്‌ ഷാഫി, കെ യേശുദാസ്, പ്രിയ എം കെ, റഹ്മത്ത് എം പി പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments