ad

Ticker

6/recent/ticker-posts

മലപ്പുറം സി എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു.

 


മലപ്പുറം സി എച്ച് സെന്റര്‍  ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു. പരിപാടി സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയമാകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസ് ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ നിര്‍വഹിച്ചു. കിഴക്കത്തേലയില്‍ സൈനബ ഹജ്ജുമ്മ സൗജന്യമായി നല്‍കിയ ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 22 മെഷീനുകളിലായി രണ്ട് ഷിഫ്റ്റില്‍ 44 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാണ് കേന്ദ്രമുദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 മെഷീനുകളിലായി രണ്ട് ഷിഫ്റ്റില്‍ 20 രോഗികള്‍ക്ക് സൗകര്യമൊരുക്കും. ചടങ്ങില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എമാരായ യു എ ലത്വീഫ്, പി ഉബൈദുല്ല, കെ പി എ മജീദ്, ടി വി ഇബ്‌റാഹീം, ജില്ലാ പഞ്ചായത്ത് അധ്യക്ഷ എം കെ റഫീഖ, നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി, മുനവറലി തങ്ങള്‍, റശീദലി തങ്ങള്‍, കെ എ എം അബൂബക്കര്‍, യൂസുഫ് കൊന്നോല തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments