ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സന്ദര്‍ശിച്ചു.


 മലപ്പുറം : ആതവനാട്ടെ ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സന്ദര്‍ശിച്ചു. ഒരു മണിക്കൂറിലധികം സമയം മന്ത്രി ഫാമില്‍ സമയം ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെറീന ഹസീബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി ഉമ,ലൈക്ക് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷാജന്‍ ജേക്കബ്, ഡോ. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ഹാറൂണ്‍ അബ്ദുള്‍ റഷീദ്, ജില്ലാ പോള്‍ട്രി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.സി മധു,  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വളേരി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സിനൂബിയ, ഫാം കൗണ്‍സില്‍ അംഗങ്ങളായ ആതവനാട് മുഹമ്മദ് കുട്ടി, കരീം വെട്ടിച്ചിറ, നാസര്‍ പുളിക്കല്‍, അഷ്‌റഫ് കാളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments