മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ,സാംസ്‌കാരിക ,സാമുദായിക പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒത്തുകൂടല്‍ എന്നിവയില്‍ പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കി. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തണമെന്ന് ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടിയ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാകലക്ടറുടെ മുന്നറിയിപ്പ്. ദുരന്തനിവാരണ നിയമം 26 (2), 30 (5), 34 എന്നിവ പ്രകാരമാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കോവിഡ് 19: ജില്ലയില്‍ 2259 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.08 ശതമാനം
ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 20ന് ) 2259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 6828 സാമ്പിളുകളാണ് പരിശോധിച്ചത്. 2179 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 39 കേസുകളുണ്ട്. 40 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
ജില്ലയില്‍ 59,40,601 ഡോസ് വാക്‌സിന്‍ നല്‍കി
ജില്ലയില്‍ 59,40,601 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 33,04,443 പേര്‍ക്ക് ഒന്നാം ഡോസും 26,20,941 പേര്‍ക്ക് രണ്ടാം ഡോസും 15217 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3304443 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2620941 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 15217 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനും നല്‍കി.

0 Comments