ad

Ticker

6/recent/ticker-posts

നാടുകാണി ചുരത്തിൽ വീണ്ടും ചരക്ക് ലോറി മറിഞ്ഞു.



എടക്കര: നാടുകാണി ചുരത്തിൽ വീണ്ടും ചരക്ക് ലോറി മറിഞ്ഞു. തമിഴ്നാട് ടോൾ ചെക്ക്പോസ്റ്റിന് താഴെ 200 മീറ്റർ മാറിയാണ് അപകടം നടന്നത്. മഞ്ചേരി സ്വദേശികളായലോറി ഡ്രൈവർ മുനീർ, ക്ലീനർ സുലൈമാൻ എന്നിവർ അൽഭുതകരമാം വിധം രക്ഷപ്പെട്ടു. നിസാര പരുക്കുകളോടെ ഇരുവരെയും ഗൂഢല്ലൂർ ഗവ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച യാണ് സംഭവം.

 

ജീൻ പൂൾ പ്രൊജക്ടിന്റെ വാട്ടർട്ടാങ്ക് സ്ഥാപിച്ചതിന് മുകളിലൂടെയാണ് പച്ചക്കറി വാഹനം മറിഞ്ഞത്.  ചരക്ക് ലോറി മൈസൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്നു.  ഇക്കഴിഞ്ഞ ഡിസംബർ 29 ന് ഇതേ സ്ഥലത്ത്  ഫ്ലൈവുഡ് കയറ്റി വന്ന ലോറിയും മറിഞ്ഞിരുന്നു. റോഡിന് സംരക്ഷണഭിത്തിയില്ലാത്തതാണ് പ്രദേശത്ത് തുടർച്ചയായി അപകടങ്ങൾക്കിടയാക്കുന്നതെന്ന് വാഹന യാത്രക്കാർ പറയുന്നു.

Post a Comment

0 Comments