യൂണിഫോമിൽ ചെളി തെറിച്ച് വീണതിനെ തുടർന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ് ഉദ്യോഗസ്ഥ . മധ്യപ്രദേശിലെ റെവയിലാണ് സംഭവം. പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടർന്ന് അവർ മുഖത്തടിക്കുന്നതിന്റെയും വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാണ്
ഹോം ഗാർഡിലെ കോൺസ്റ്റബിൾ ആയ ശശികലയാണ് ഈ പൊലീസുകാരിയെന്ന് കണ്ടെത്തി. കളക്ടറുടെ ഓഫീസിലാണ് ഇവർക്ക് ജോലി. സംഭവത്തിൽ ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ പൊലീസ് കേസ് അന്വേഷിക്കുമെന്ന് എഎസ്പി വ്യക്തമാക്കി.

0 Comments