മലപ്പുറം : നിർധന വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെയും സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും ശിലാ സ്ഥാപനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി നിർവഹിച്ചു.മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ എൻ നീലകണ്ഠൻ അധ്യക്ഷനായി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ശോഭ ലിമിറ്റഡ് അഡ്വൈസർ എ ആർ കുട്ടി, കൺസൾട്ടെന്റ് കെ വി സുരേന്ദ്രനാദ്
എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കോഴിക്കോട് എ ഡി എം ഒ ഡോ. പീയൂസ് നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽ ശാന്തി ബ്രഹ്മശ്രീ ഹരി എമ്പ്രാന്തിരി, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, വാർഡ് മെമ്പർ എൻ സജിത, സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, കെ പി നാരായണൻ, എം ജയരാജൻ, കെ ശേഖരൻ, കാടാമ്പുഴ മൂസഹാജി, കാടാമ്പുഴ മോഹനൻ, പി പി ബഷീർ, കെ പരമേശ്വരൻ, വി മധുസൂദനൻ, മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർമാരായ കെ പി മനോജ്‌കുമാർ, ടി സി ബിജു, അസിസ്റ്റന്റ് കമ്മിഷണർ സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർസ്വാഗതവും മാനേജർ എൻ വി മുരളീധരൻ നന്ദിയും പറഞ്ഞു.

0 Comments