ad

Ticker

6/recent/ticker-posts

കാറും ടോറസും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു.


 കോട്ടയം:കാറും ടോറസും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു.  കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. രാവിലെ 5  മണിയോടെയായിരുന്നു അപകടം .


കാറിന്റെ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ല.തുടർന്ന് ഫയർഫോഴ്‌സ്‌ എത്തി കാർ പൊളിച്ച ശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. കൂടാതെ അപകടത്തിൽപ്പെട്ട ലോറിയും തോട്ടിലേക്ക് മറിഞ്ഞിരുന്നു ടോറസ് ഡ്രൈവർ സോമനും പരുക്കുണ്ട്.

Post a Comment

0 Comments