ad

Ticker

6/recent/ticker-posts

സ്വകാര്യ ലാബുകളിലെ കൊവിഡ് ടെസ്റ്റ്പരിശോധന നിരക്ക് കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം


മലപ്പുറം;ഹൈക്കോടതി വിധി മാനിക്കാതെ സ്വകാര്യ ലാബുകളിലെ കൊവിഡ് ടെസ്റ്റ്പരിശോധന  നിരക്ക്  കുത്തനെ കുറച്ച നടപടി സര്ക്കാര്ഉടന്പിന്വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് ലാബുടമകള്ഡി എം ഓഫീസിന് മുന്നില്പ്രതിഷേധ ധര്ണ്ണ നടത്തി. അസോസിയേഷന്സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അബ്ദുസ്സലാം ധര്ണ്ണ ഉദ്ഘാടനം ചെയ്തു.

 

സര്ക്കാര്നടപടി പിന്വലിച്ചില്ലെങ്കില്സംസ്ഥാനത്തെ മുഴുവന്സ്വകാര്യ ലാബുകളും അനിശ്ചിത കാലത്തെക്ക് അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ്സഫുവാന്അധ്യക്ഷത വഹിച്ചു.. ടി പി സഫ്വാന്‍, എം ടി സിദ്ധീഖ്, എന്നരേന്ദ്രന്‍, ഉമ്മര്കടേങ്ങല്‍, എം ഹിദായത്ത്,.സഹീര്‍ , എം ജെ. ലിജോ എന്നിവര്സംസാരിച്ചു.കോശി ജേക്കബ്ബ് സ്വാഗതവും സി സൈനുല്ആബുദ്ദീന്  നന്ദിയുംപറഞ്ഞു.

അസോസിയേഷന്റെ ആവശ്യങ്ങള്അടങ്ങിയ നിവേദനം ജില്ലാ കളക്ടര്ക്കും ജില്ലാ മെഡിക്കല്ഓഫീസര്ക്കും നല്കി.

Post a Comment

0 Comments