ad

Ticker

6/recent/ticker-posts

അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച അസമിലെ പിടികിട്ടാപ്പുള്ളി മലപ്പുറം വണ്ടൂരിൽ പിടിയിൽ

 


കാണ്ടാമൃഗ വേട്ട: ആസാം സ്വദേശി വണ്ടൂരിൽ പിടിയിൽ

വംശനാശ ഭീഷണി നേരിടുന്ന ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനെ വേട്ടയാടിയ സംഭവത്തിൽ ആസ്സാം പോലീസ് തലക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ആസ്സാം സോനിത് പൂർ ജില്ലയിലെ ബിസ്വനാഥ് സ്വദേശി അസ്മത് അലി,വ.26 നെയാണ് മലപ്പുറം  ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ SI നവീൻ ഷാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വണ്ടൂർ വാണിയമ്പലത്തുവെച്ച് ഇന്നലെ രാത്രി 12.00 മണിയോടെ പിടികൂടിയത്. ബിസ്വനാഥ്, ബോകാ ഘാട്ട് പോലീസ് സ്‌റ്റേഷനുകളിൽ പ്രതിക്കെതിരെ കേസ്സുകൾ നിലവിലുണ്ട്. നായാട്ടു സംഘത്തിലെ പ്രധാനിയായ പ്രതി ആസ്സാം സർക്കാർ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ ASI അൻവർ സാദത്ത്, സിപിഓ രമേശ്.കെ.പി, പ്രത്യേക അന്വേഷണ സംഘത്തിലെ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ടി.നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആസ്സാം പോലിസിനു കൈമാറും

Post a Comment

0 Comments