കർഷകരെ കുടിയൊഴുപ്പിൽ നീക്കം, വനംവകുപ്പിന്റെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്ന് പി.വി.അൻവർ എം.എൽ.എ, പോത്തുകൽ പഞ്ചായത്തിൽ കർഷകർ കുടിയൊഴുപ്പിൽ ഭീഷണി നേരിടുന്ന പാതാർ, മുട്ടിപ്പാലം, അതിരുവിട്ടി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം, 1977 ന് മുൻപ് സ്ഥിരതാമസകാരായ എല്ലാവരുടെയും ഭൂമി അവർക്ക് തന്നെയുള്ളതാണെന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും, സർക്കാർ കർഷകർക്കൊപ്പമാണെന്നും എം.എൽ.എ പറഞ്ഞു,, വിഷയം നിയമസഭയിൽ കൊണ്ടുവരും, ഏകപക്ഷീയമായ നിലപാടാണ് വനം സ്വീകരിച്ച് ജോയിന്റ് വെരി വേക്ഷൻ നടത്തി വേണം കാര്യങ്ങൾ തീരുമാനിക്കാൻ, റവന്യൂ, വനം, വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും, കർഷകർക്ക് ആശങ്ക വേണ്ടെന്നും കർഷകർക്കൊപ്പം ഉണ്ടാകുമെന്നും പി.വി.അൻവർ എം.എൽ.എ പറഞ്ഞു, പോത്തുകൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിദ്യാരാജൻ.ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, പോത്തുകൽ ഗ്രാമ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ എം.എ, തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുസ്തഫ പാക്കട, ഹരിദാസൻ.സി.പി.എം ഏരിയാ സെക്രട്ടറിമാരായ ഇ.പത്മാക്ഷൻ, ടി.രവീന്ദ്രൻ, പോത്തുകൽ ലോക്കൽ സെക്രട്ടറി സഹീർ, ബ്രാഞ്ച് സെക്രട്ടറി സൻ ജൂ എന്നിവരും എം.എൽ എ ക്കൊപ്പം ഉണ്ടായിരുന്നു

0 Comments