ad

Ticker

6/recent/ticker-posts

കോട്ടക്കല്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ കരാര്‍ എടുത്തതിന്റെ ഉടമ്പടി ഒപ്പിട്ട ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം



മലപ്പുറം: കോട്ടക്കല്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ കരാര്‍ എടുത്തതിന്റെ ഉടമ്പടി ഒപ്പിട്ട ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭയുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ കരാര്‍ എടുക്കുന്ന കോട്ടക്കല്‍ കാവതിക്കുളം സ്വദേശി അന്‍സാരി കുണ്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2019 20 വര്‍ഷത്തില്‍ കരാര്‍ ഉടമ്പടി ഒപ്പിട്ട രണ്ട് പ്രവൃത്തികളുടെ ഫയലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റുള്ള കാരാറുകാരുടെ ഫയലുകള്‍ നഷടപെട്ടിട്ടുമില്ല. ഈ ഫയലുകള്‍ മുന്‍ നഗരസഭ സെക്രട്ടറിയും ഫയലുകളുടെ കസ്റ്റോഡിയന്‍ ആയ ക്ലര്‍ക്കും ചേര്‍ന്ന് നശിപ്പിച്ചതായി സംശയിക്കുന്നുവെന്നും അവര്‍ക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണമെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതായും അന്‍സാരി കുണ്ടില്‍ പറഞ്ഞു.

Post a Comment

0 Comments