ad

Ticker

6/recent/ticker-posts

ആശ്രയ കിറ്റ് വിവാദം, വൈസ് ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് നിലമ്പൂർ നഗരസഭയിലേക്ക് കോൺഗ്രസ് മാർച്ച്

 


ആശ്രയ കിറ്റ് വിവാദം, വൈസ് ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിലമ്പൂർ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി, കോവിലകത്തുമുറി ഡിവിഷനിലെ ആശ്രയ പദ്ധതിയിലുൾപ്പെട്ട വയോധികയുടെ ഭക്ഷ്യ കിറ്റ് കഴിഞ്ഞ 6 വർഷമായി നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ തട്ടിയെടുത്തുവെന്നാരോപിച്ചായിരുന്നു. സമരം, മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്.കോൺഗ്രസ് ഓഫീസ് പരിസരത്തു നിന്നുമാരംഭിച്ച . നഗരസഭക്ക് മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ കെ.പി.സി.സി.ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു, വയോധികയുടെ ഭഷ്യ കിറ്റ് തട്ടിയെടുത്ത സംഭവം നിലമ്പൂരിനെ വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു, മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ഷെറി ജോർജ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.വി.കരീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്.എം.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു, മൂർഖൻ മാനു, പട്ടിക്കാടൻ ഷാനവാസ്, ചോലയിൽ റഹീം, പി.പി.നജീബ്, ടി.എം.എസ്, ആസിഫ്, സിക്കന്തർ മൂത്തേടത്ത്, ഷിബു പാടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments