ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു.
നിലമ്പൂർപാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഇഷ ആണ് മരിച്ചത് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിൽ അയൽ വീട്ടിലെ പില്ലറിനോട് ചേർന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അര മണിക്കൂറിലേറെ ശ്രമം നടത്തിയെങ്കിലും വിഫലമായി. കുട്ടിയെ കാണാതെ അര മണിക്കുറളോളം തിരിച്ചിൽ നടത്തിയിരുന്നതായും പിന്നീടാണ് അയൽവീട്ടിലെ ബക്കറ്റിലെ പാതി വെള്ളത്തിൽ മുങ്ങി കിടക്കുന്ന കുട്ടിയെ കണ്ടതെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും അയൽവാസിയും മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമായ ജിബിൻ ജിബിൻ പറഞ്ഞു. സൗദിയിലുള്ള കുട്ടിയുടെ പിതാവ് ഇർഷാദ് അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.മൃതദേഹം നിലമ്പൂർ ആശുപത്രിയിൽ

0 Comments