അകാലത്തിൽ പൊലിഞ്ഞ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ വിജയ്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയയിലുള്ള പുനീതിന്റെ സമാധിയിലാണ് വിജയ് എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. നിരവധി പേരാണ് ദിവസേന പുനീതിന്റെ സമാധി സ്ഥലം സന്ദർശിക്കുന്നത്. ഇതാനും ദിവസങ്ങൾക്ക് മുമ്പ് അല്ലു അർജുനു ഇവിടെ സന്ദർശനം നടത്തിയിരുന്നു.

0 Comments