ശയനപ്രദക്ഷിണം നടത്തി. കെ ടി യു സി ജേക്കബ്. 

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജിനനെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി ജനറൽ ആശുപത്രിയെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റ് പടിക്കൽ കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡന്റ് അക്ബർ മീനായി ശയനപ്രദക്ഷിണം നടത്തി.

 കേരള കോൺഗ്രസ് ജേക്കബ് ഹൈ പവർ കമ്മിറ്റി മെമ്പർ ദളിത് ഫണ്ട് സംസ്ഥാന അധ്യക്ഷൻ വാസു കാരാട് ഉദ്ഘാടനം ചെയ്തു.കെ ടി യു സി ജില്ലാ സെക്രട്ടറി ബിനോയി പയ്യനാട്,ഷബീർ പി സി,മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് അഫ്സത്ത്,ഷംസുദ്ദീൻ തടപ്പറമ്പ്, ജാസ്മിൻ, ആബിദ,റിയാസ് പാലായി,ഷുക്കൂർ, സുമീർ ചോലക്കൽ എന്നിവർ നേതൃത്വം നൽകി