ഗൂഡാലോചന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചു. ദിലീപിന്റെ വാദങ്ങൾ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കും ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ 2 ആള്‍ജാമ്യം നൽകണം. ജസ്റ്റിസ് പി.ഗോപിനാഥിന്‍റേതാണ് ഉത്തരവ്. ഇതോടെ പ്രൊസിക്യൂഷന് തിരിച്ചടിയായി. ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആലുവയിലെ വീടിനു മുന്നില്‍ നിന്ന ക്രൈംബ്രാഞ്ച് സംഘം മടങ്ങി.

0 Comments